Kerala NewsLatest NewsLocal NewsNewsPolitics

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ജോസ് കെ.മാണി വട്ടപൂജ്യമാകുമെന്ന് പി.ജെ ജോസഫ്.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ജോസ് കെ.മാണി വട്ടപൂജ്യമാകുമെന്ന് പി.ജെ ജോസഫ്. പ്രതിസന്ധിയിൽ നിൽക്കുന്ന സർക്കാരിന് കിട്ടിയ പിടിവള്ളിയാണ് ജോസ് വിഭാഗം. വരുന്ന തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കും. കേരള കോൺഗ്രസിന് അർഹമായ പ്രതിനിഥ്യം ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ട്. ജോസഫ് പറഞ്ഞു. അതേസമയം ബാർ കോഴ കേസിൽ ജോസ് കെ. മാണിക്കെതിരെ ബാറുടമ ബിജു രമേശിന്റെ ആരോപണങ്ങൾ തുടരുകയാണ്.

കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ. മാണി പത്ത് കോടി വാഗ്‍ദാനം ചെയ്തുവെന്നാണ് ബിജു രമേശ് പറഞ്ഞതിന് പിറകെ, തനിക്ക് ജോസ് കെ മാണി, പണം വാഗ്‍ദാനം ചെയ്തപ്പോൾ തന്നോടൊപ്പം നിരവധി ബാറുടമകൾ ഉണ്ടായിരുന്നുവെന്നും, . ആരോപണത്തിൽ ഉറച്ച് നിൽക്കണമെന്ന് സി.പി.എം നേതാക്കളും ആവശ്യപ്പെട്ടിരുന്നതായും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും, പിന്നീടാണ് പണം വാഗ്‍ദാനം ചെയ്യുകയായിരുന്നു വെന്നും, തനിക്ക് ഫോൺ വന്നതിന് സാക്ഷികളുണ്ടെന്നും ബിജു രമേശ് ഒരു ടി വി ചാനലിനോട് പറഞ്ഞിട്ടുണ്ട്. ആരോപണം ഉന്നയിച്ചതിൻറെ രണ്ടാം ദിവസം ജോൺ കല്ലാട്ടിൻറെ ഫോൺ വന്നിരുന്നു. എന്ത് പറയണമെന്ന് ജോൺ കല്ലാട്ട് മെയിൽ അയച്ച് തരുകയായിരുന്നു. എന്ത് ഓഫറിനും തയ്യാറെന്ന് നേരിട്ട് പറഞ്ഞെന്നും ബിജു രമേശ് പറഞ്ഞിരിക്കുന്നു. അടൂർ പ്രകാശുമായി കുടുംബപരമായ അടുപ്പം മാത്രമാണ് ഉള്ളതെന്നും, തൻറെ കൂടെ നിന്ന പലരെയും പർച്ചേസ് ചെയ്തു വെന്നും, ബാർ വിഷയം കൊണ്ടുവന്നില്ലെങ്കിൽ കെ.എം മാണി എൽ.ഡി.എഫിലേയ്ക്ക് വരുമായിരുന്നുവെന്ന് കോടിയേരി പറഞ്ഞിരുന്നതായും, ബിജു രമേശ് പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button