DeathEditor's ChoiceKerala NewsLatest NewsLocal NewsNews

തിരുവനന്തപുരത്ത് പുലർച്ചെ വാഹനാപകടം, നാലുപേർ മരിച്ചു

തിരുവനന്തപുരം;തലസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ നാലു പേർ മരിച്ചു. തിരുവനന്തപുരം കിളിമാനൂരിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വണ്ടി നിയന്ത്രണം വിട്ട് കലിങ്കിൽ ഇടിച്ച്‌ തകരുകയായിരുന്നു. വാഹനത്തിലുണ്ടായ നാലു പേർ മരിച്ചു, പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴക്കൂട്ടം സ്വദേശികളായ ലാൽ, നീജീബ്, വെഞ്ഞാറമൂട് സ്വദേശികളായ ഷമീർ സുൽഫി എന്നിവരാണ് മരിച്ചത്. ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് സ്വദേശിയായ നിവാസ് അപകടനില തരണം ചെയ്തിട്ടില്ല.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുൻ ഭാഗം പൂർണമായി തകർന്ന നിലയിലാണ്. പ്രദേശവാസികളും റോഡിലൂടെ പോയ മറ്റു യാത്രക്കാരുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button