ലോകത്ത് കൊവിഡ് ബാധിതർ രണ്ടരക്കോടി കവിഞ്ഞു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടി കവിഞ്ഞു. 25,155,358 പേര്‍ക്കാണ് ഇതുവരെ ലോകത്ത് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ട് ലക്ഷത്തി നാല്പത്തി അയ്യായിരത്തി തൊള്ളായിരത്തി ഇരുപത്തഞ്ചായി.17,499,421 പേര് രോഗമുക്തി നേടി.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. തുടര്‍ച്ചയായ മൂന്നാംദിവസവും രോഗികളുടെ എണ്ണം 75,000 കടന്നു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞിരിക്കുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ആയിരത്തില്‍ പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 63,500 പിന്നിട്ടു. കൊവിഡ് മരണങ്ങളില്‍ മെക്സിക്കോയെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാമതായി.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 61 ലക്ഷം കവിഞ്ഞു. ഇതുവരെ 6,138,748 പേര്‍ക്കാണ് യു.എസില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ 186,855 ആയി. 3,408,726 പേര് സുഖംപ്രാപിച്ചു. ബ്രസീലിലും രോഗികളുടെ എണ്ണം കുതിക്കുകയാണ്. രാജ്യത്ത് 3,846,965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 120,498 ആയി. 3,006,812 പേര് ഇതിനകം രോഗമുക്തി നേടി.