CovidHealthKerala NewsLatest News
കോവിഡ്; ഡിആര്‍ഡിഒ വികസിപ്പിച്ച പൊടിമരുന്ന് ഉടന്‍ വിപണിയില്‍
ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) വികസിപ്പിച്ച 2 ഡിഓക്സി ഡി ഗ്ലൂക്കോസ് (2ഡിജി) വൈകാതെ വ്യാപക ഉപയോഗത്തിന് ലഭ്യമാകും. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് മരുന്ന് വാണിജ്യ അടിസ്ഥാനത്തില്‍ പുറത്തിറക്കി.
വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മെട്രോ നഗരങ്ങളിലും മറ്റ് മുന്‍നിര നഗരങ്ങളിലും മരുന്ന് ലഭ്യമാക്കും. ഒന്നിന് 990 രൂപയാണ് വില. സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കും. വെള്ളത്തില്‍ അലിയിച്ചു കഴിക്കാവുന്ന പൊടിരൂപത്തിലുള്ള മരുന്നാണിത്. ദിവസവും 2 സാഷെ വീതം കഴിക്കണം.