കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്; വോട്ടെണ്ണൽ മേയ് രണ്ടിന്

ന്യൂഡെൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിനാണ്. മേയ് രണ്ടിനാണ് എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ.
മാർച്ച് 12 നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. മാർച്ച് 20നാണ് സൂക്ഷ്മപരിശോധന. 22 നാണ് പ്രതിക പിൻവലിക്കാനുള്ള അവസാന തിയതി.
തമിഴ്നാട്ടിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. അസാമിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാർച്ച് 27നാണ് ആദ്യഘട്ടതെഞ്ഞെടുപ്പ്.
ബംഗാളിൽ എട്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തിയതി പ്രഖ്യാപിച്ചത്.
കൊറോണ പശ്ചാതലത്തിൽ വോട്ടെടുപ്പിന് ഒരു മണിക്കൂർ അധിക സമയം അനുവദിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ് സമയം.
പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേരെയേ അനുവദിക്കൂ. പ്രചാരണത്തിനും നിയന്ത്രണമുണ്ട്. അഞ്ചു പേർക്കേ ഗൃഹസന്ദർശനം അനുവദിക്കൂ.
അഞ്ചു സംസ്ഥാനങ്ങളിലായി 824 നിയോജക മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്.18 കോടി 86 ലക്ഷം വോട്ടർമാർ വിധിയെഴുതും.
80 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കും അംഗ പരിമിതർക്കും പോസ്റ്റൽ വോട്ട് ഏർപ്പെടുത്തി.
കൊറോണ വ്യാപനം ആരോഗ്യരംഗത്ത് ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് തെരഞ്ഞെടുപ്പ്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.