ലോക്‌നാഥ് ബെഹ്‌റ, മുഹമ്മദ് യൂസഫ് രഹസ്യ കൂടിക്കാഴ്ച, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി

തിരുവനന്തപുരം/ സംസ്ഥാന ഡി ജി പി ലോക്നാഥ് ബെഹറയും, കൊച്ചി കസ്റ്റംസ് ഹൗസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫുമായി വെള്ളിയാഴ്ച ഉച്ചക്ക് നടന്ന രഹസ്യ കൂടിക്കാഴ്ച വിവാദങ്ങ ളിലേക്ക്. മുഹമ്മദ് യൂസഫ്, ബഹ്‌റയുമായി ചര്‍ച്ച നടത്തിയതില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം ധനകാര്യ മന്ത്രാലയത്തെ അതൃപ്തിയോടെ അറിയിച്ചു. അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നോ എന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്.
കേസുമായി ബന്ധപെട്ടു ഉന്നതരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ കസ്റ്റംസ് തേടുന്നതിനിടെ ഇന്നലെ ഉച്ചയോടെ കൊച്ചി കസ്റ്റംസ് ഹൗസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫുമായി സംസ്ഥാന ഡി ജി പി ലോക്‌നാഥ് ബെഹ്‌റ രഹസ്യ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത് ഈ അവസര ത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയേക്കും. സംസ്ഥാന സർക്കാരിലെ ഉന്നതരുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയോടെ ശക്തമായ നീക്കങ്ങൾക്കിടെ വിവരങ്ങൾ ചോർന്നാൽ കൊച്ചി കസ്റ്റംസ് ഹൗസ് കമ്മീഷണര്‍ മുഹ മ്മദ് യൂസഫ് ആയിരിക്കും കുടുങ്ങുക. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ കസ്റ്റംസ് ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ബഹ്റയുടെ ഇടപെടൽ ഇക്കാര്യത്തിൽ ദുരൂഹതകൾക്ക് വഴിയൊ രുക്കിയിരിക്കുകയാണ്. ഇതിനിടെ എം ശിവശങ്കറിന് എതിരെ കള്ളപ്പണം വെളുപ്പിച്ച കേസിൽ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ ഉണ്ടാകുമെന്നു ഇ ഡി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണക്കേസിൽ ഇ ഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്.