വാളയാറിൽ ഇരകളുടെ അമ്മയുടെ 2019 ഒക്ടോബർ 31 ലെ പരാതിക്ക് ഒരു വർഷം തികയുമ്പോൾ 2020 ഒക്ടോബർ 31 ന് മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം/വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സര്‍ക്കാരിന്‍റെ കത്ത്. ഒരുവര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ മറുപടിയായാണ് കത്ത് അയക്കുന്നതെന്നാണ് സൂചയിൽ പറഞ്ഞിട്ടുള്ളത്. കേസില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ, അപ്പീൽ പോയത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ കത്തിൽ വിശദീകരിക്കുന്നു. താൻ അയച്ച ഹർജിക്ക് മറുപടി പറയാൻ പോലും ഒരു വർഷം എടുത്തത് സർക്കാർ വീഴ്ചയാണെന്ന് ഇതേപ്പറ്റി പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോയി, പ്രോസിക്യൂട്ടറെ തൽസ്ഥാനത്ത് നിന്നും നീക്കി, ജുഡിഷ്യൽ അന്വേഷ ണം നടത്തി, തുടങ്ങി സർക്കാർ കേസിൽ ഇടപെട്ട വിഷയങ്ങളാണ് കത്തിൽ വിശദീകരിക്കുന്നത്. എന്നാൽ തിരുവനന്ത പുരം വരെ നടന്ന് പോയാൽ ഇതിനെക്കാൾ വേഗത്തിൽ മറുപടി ലഭിക്കുമായിരുന്നു എന്ന് അമ്മ പറഞ്ഞു. 2019 ഒക്ടോബർ 31 ന് അയച്ച പരാതിക്ക് ഒരു വർഷം തികയുമ്പോൾ 2020 ഒക്ടോബർ 31 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ഇരകളുടെ അമ്മക്ക് ലഭിക്കുന്നത്.
സർക്കാരിന്റെ കത്ത് കാപട്യമാണെന്നാണ് സമരസമിതി ആരോപിക്കുന്നത്. രണ്ടു പെണ്‍മക്കളുടെ മരണത്തില്‍ നീതി തേടി വാളയാറിലെ മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്ന് വൈകിട്ട് അവസാനിക്കുകയാണ്. ഒരാഴ്ചയായി നൂറിലധികം നേതാക്കളും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് വാളയാറിലെ സമര സ്ഥലത്ത് എത്തി തങ്ങളുടെ പിന്തുണ അറിയിച്ചത്. വീടിനു മുന്നില്‍ സമരമിരുന്ന മാതാപിതാക്കള്‍ക്ക് പിന്തുണയുമായി ജനപ്രതിനി ധികളും നൂറിലധികം നേതാക്കളുമെത്തി. ഇരകളുടെ അമ്മ നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് അവസാനിക്കും. തുടർ സമരങ്ങൾ സംബന്ധിച്ച പ്രഖ്യാപനവും ഇന്ന് ഉണ്ടാകും.