പരപുരുഷ ബന്ധം ആരോപിച്ച് വിധവയുടെ തല മുണ്ഡനം ചെയ്തു; ആറുപേര്‍ പിടിയില്‍
അഹമ്മദാബാദ്: വിവാഹിതനായ ഒരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് വിധവയുടെ തല മുണ്ഡനം ചെയ്ത ആറുപേര്‍ പിടിയില്‍. സംഭവത്തില്‍ ഗുജറാത്തിലെ സബര്‍കന്ദ് ജില്ലയിലെ സഞ്ചേരി ഗ്രാമത്തിലെ നാല് പുരുഷന്മാരും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്.
വദന്‍സിങ് ചൗഹാന്‍, രാജുജി ചൗഹാന്‍, കലുസിങ് ചൗഹാന്‍, രാഗേഷ്‌സിങ് ചൗഹാന്‍, സുരേഖാ ചൗഹാന്‍, സോനാല്‍ ചൗഹാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനുമായി ബന്ധം ആരോപിച്ച്ാണ് 30 വയസ്സുകാരിയുടെ തല് മുണ്ഡനം ചെയ്തത്.
നാല് കുട്ടികളുള്ള അമ്മയായ യുവതിയെയാണ് ഇവര്‍ ആക്രമിച്ചത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. വിവാഹിതനായ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതികള്‍ ഇവരെ ആക്രമിച്ചതെന്ന് ഗംഭോയ് പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പ്രതികളില്‍ ഒരാളുടെ സഹോദരി ഭര്‍ത്താവിനെയും യുവതിയെയും ചേര്‍ത്ത് ബന്ധം ആരോപിച്ചാണ് ആക്രമിച്ചത്.
ജൂലൈ 30ന് ബാങ്ക് ആവശ്യത്തിന് പോയ യുവതി തിരികെ അദ്ദേഹത്തിനൊപ്പം ബൈക്കില്‍ മടങ്ങിയതാണ് പ്രശ്‌നത്തിന് വഴിയൊരുക്കിയത്. വഴിയില്‍ വെച്ച് പ്രതികള്‍ ഇത് കാണുകയും ബൈക്ക് നിര്‍ത്തി ആക്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന്് യുവതിയുടേയും യുവാവിന്റെയും തല മുണ്ഡനം ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.