Kerala NewsLatest News

വയനാട് ജില്ലയില്‍ ഇനി മുതല്‍ പ്രവേശനം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം

വയനാട് ജില്ലയില്‍ ഇനി മുതല്‍ പ്രവേശനം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം. കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും, അന്യ സംസ്ഥാനങ്ങളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ല പോലീസ് മേധാവി അരവിന്ദ് സി കുമാര്‍ അറിയിച്ചു. വിദേശികളായ സഞ്ചാരികള്‍ക്കും ഈ നിബന്ധന ബാധകമാണ്. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്, ലോഡ്ജ്, ഹോംസ്‌റ്റേ ഉടമകള്‍ ഇക്കാര്യം ഉറപ്പ് വരുത്തണം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ പകര്‍പ്പ് വിനോദ സഞ്ചാരികള്‍ കൈവശം വയ്‌ക്കണം. സംഘമായി എത്തുന്ന വിനോദ സഞ്ചാരികളില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ ഉണ്ടെങ്കില്‍ അവരെ തിരച്ചയക്കണം.

സഞ്ചാരികള്‍ എത്തിയ വാഹനത്തിന്റെ നമ്ബര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരും വാക്‌സിന്‍ എടുത്തവരായിരിക്കണം. ജില്ലയിലെ മുഴുവന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പരിധിയിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത് പരിശോധിക്കുന്നതിനായി ജില്ല – സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button