Kerala NewsLatest News
ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ചു
ഇടുക്കി: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നതിന്റെ മുന്നോടിയായി ഇടുക്കി ഡാമിന്റെ സുരക്ഷ പരിശോധന നടന്നു. ഡാം സേഫ്‌റ്റി അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഇന്നലെ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിച്ചാണ് സുരക്ഷ വിലയിരുത്തിയത്.
ആര്‍ച്ച് ഡാമിന്റെ ഗ്യാലറി, ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ എന്നിവ ചെയര്‍മാന്‍ പരിശോധിച്ച് വിലയിരുത്തി. മണ്‍സൂണുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളടക്കം ചെയര്‍മാന്‍ വിലയിരുത്തി. കെ.എസ്.ഇ.ബി ഡാം സേഫ്‌റ്റി വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു.