Gulf

കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അന്തരിച്ചു

കുവൈത്ത്​ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ്​ അന്തരിച്ചു.
91ാം വയസ്സായിരുന്നു.ചികിത്സക്കായി ജൂലൈ 23ന്​ അമേരിക്കയിലേക്ക്​ ​പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്​. കുവൈത്തിൻ്റ വികസനക്കുതിപ്പിൻ്റെ അമരക്കാരനായിരുന്നു.
1929 ജൂൺ 26ന് ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹി​ൻ്റെ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസത്തിനുശേഷം തിരിച്ചെത്തി 1954ൽ 25ാം വയസ്സിൽ തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. മൂന്നുവർഷത്തിനുശേഷം സർക്കാർ പ്രസിദ്ധീകരണ വിഭാഗത്തി​ൻ്റെ മേധാവിയായി. ഇൗ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്​കാരിക പ്രസിദ്ധീകരണമായ ‘അൽ അറബി’ തുടങ്ങിയത്.


1962ൽ വാർത്താവിനിമയ മന്ത്രിയായി. 63ൽ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറിയ അദ്ദേഹം 2003ൽ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതുവരെ ആ പദവിയിൽ തുടർന്നു.
മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി​ൻ്റെ നിര്യാണത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തി​ൻ്റെ 15ാമത് അമീറായി സ്​ഥാനമേറ്റത്. ലോകത്തുതന്നെ ഇത്രകാലം തുടർച്ചയായി വിദേശകാര്യ മന്ത്രിയായിരുന്ന മറ്റൊരാളില്ലെന്നാണ് കരുതപ്പെടുന്നത്. 2003ൽ പ്രധാനമന്ത്രി പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2006ൽ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി മാറി.


ലോകതലത്തിൽ സേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ചതിന് ഐക്യരാഷ്​ട്ര സഭ അദ്ദേഹത്തിന്​ 2014ൽ മാനുഷിക സേവനത്തി​ ൻ്റെ ലോക നായക പട്ടം നൽകി ആദരിച്ചു. ഇക്കഴിഞ്ഞ സെപ്​റ്റംബർ 18ന്​ അമേരിക്കൻ പ്രസിഡൻറി​ൻ്റെ ‘ദി ലീജിയൻ ഒാഫ്​ മെറിറ്റ്​ ഡിഗ്രി ചീഫ്​ കമാൻഡർ’ ബഹുമതി അദ്ദേഹത്തെ തേടിയെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button