പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും, അടിയന്തര പ്രമേയത്തിന് നോട്ടീസ്
ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര് ആയ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. പെഗാസസ് വിഷയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ഫോണ്‍ ചോര്‍ത്തല്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയോടുള്ള കനത്ത വെല്ലുവിളിയാണെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.
വര്‍ഷകാല സമ്മേളനത്തിെന്റ ആദ്യ ദിനത്തില്‍ പാര്‍ലമെന്റിെന്റ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ചാരവൃത്തിയും കര്‍ഷക നിയമങ്ങളും വിലക്കയറ്റവും അടക്കം വിഷയങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തിെന്റ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്ക് പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ പോലുമായിരുന്നില്ല.
ഇസ്രായേല്‍ കമ്ബനിയുടെ ചാരപ്പണി അന്വേഷിക്കുന്നതില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍നിന്ന് പങ്കാളിയായ വാര്‍ത്താ പോര്‍ട്ടല്‍ ‘ദ് വയര്‍’ രണ്ടാം ഘട്ടം നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മുന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണര്‍ അശോക് ലവാസ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജി, നിലവില്‍ മോദി മന്ത്രിസഭയില്‍ മന്ത്രിമാരായ അശ്വനി ൈവഷ്ണവ്, പ്രഹ്ളാദ് പേട്ടല്‍ എന്നിവരുടെ പേരുകള്‍ പുറത്തുവന്നു.
ബി.ജെ.പിയുടെ എതിര്‍പക്ഷത്ത് നില്ക്കുന്നവരുടെ ഫോണുകളില്‍ ചാരവൃത്തി നടത്താന്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ ഏജന്‍സി ഇസ്രായേല്‍ കമ്ബനിയെ ഏല്പിച്ചുവെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് തിങ്കളാഴ്ച ‘ദ് വയര്‍’ പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഉദ്യോഗസ്ഥ തലത്തിലും വ്യക്തിതലത്തിലും സര്‍ക്കാറിന് ചില പ്രത്യേക താല്പര്യങ്ങളുള്ളവരാണ് ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുള്ളത്.
ചാരവൃത്തി റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും ശക്തമായി നിഷേധിച്ചുവെങ്കിലും അതിനുപയോഗിച്ച ഇസ്രായേല്‍ കമ്ബനിയുടെ ‘പെഗസസ്’ സ്പൈവെയര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. മലയാളിയായ ഗോപീകൃഷ്ണന് അടക്കം 40 ഒാളം മാധ്യമപ്രവര്‍ത്തകരുടെയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവരുടെയും പേരുകള്‍ ‘ദ് വയര്‍’ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ്, 2018നും 2019നുമിടയില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ട് മൊബൈല്‍ നമ്ബറുകളിലും അദ്ദേഹത്തിെന്റ അടുത്ത സഹായികളുടെ നമ്ബറുകളിലും ചാരവൃത്തി നടത്തിയത്.