ജോസ് കെ മാണിയുടെ തോല്‍വിക്ക് പിന്നിലെ കാരണം എന്ത്? കോട്ടയം ജില്ലാ കമ്മിറ്റി ചര്‍ച്ച 19 ന്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം ഉണ്ടായി. കോട്ടയം ജില്ലയില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. ഭരണ പക്ഷം എത്തിയ ജോസ് കെ മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എം വിജയത്തിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ അതേ സമയം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണി പാലയില്‍ വമ്പന്‍ തോല്‍വി നേരിട്ടു. കേരള കോണ്‍ഗ്രസ് എമ്മിന് മാത്രമല്ല ഇടത് നേതൃത്വത്തില്‍ തന്നെ ജോസ് കെ മാണിയുടെ തോല്‍വി പ്രതീക്ഷയ്ക് അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ പാലായിലെ തോല്‍വിയെ കുറിച്ച് പ്രത്യേകം പഠിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോട്ടയം ജില്ലാ കമ്മിറ്റി ചര്‍ച്ച 19 ന് നടത്തുന്നത്.
ജോസ് കെ മാണി പരാതി നല്‍കിയ സാഹചര്യത്തിലാണ് പാലായിലെ തോല്‍വി പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നു. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ പഠനം നടത്തണമെന്ന് ആദ്യമെ നിശ്ചയിച്ചിരുന്നു.
പാലായിലെ തോല്‍വിയില്‍ അന്വേഷണത്തിന് കോട്ടയം ജില്ലാ നേതൃത്വം മതി എന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വം എടുത്തത്. ആരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കേണ്ടത്, ആരൊക്കെ അന്വേഷണ കമ്മീഷനില്‍ അംഗങ്ങള്‍ ആകണം തുടങ്ങിയ കാര്യങ്ങള്‍ ജില്ലയിലാണ് തീരുമാനിക്കുക.
കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്, മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയത്ത് നിന്നുള്ള നേതാവുമായ കെ ജെ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ യോഗം ചേരുന്നത്. ഈ യോഗത്തില്‍ പാലായിലെ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയാകും. ആരൊക്കെയാണ് അന്വേഷണം നടത്തേണ്ടതെന്ന കാര്യത്തിലും അന്തിമ തീരുമാനം ആയിട്ടില്ല.
ജോസ് കെ മാണിയും പാലായിലെ തോല്‍വിക്ക് കാരണം ബിജെപി വോട്ടുകള്‍ ചേര്‍ന്നതാണെന്ന് പ്രാഥമിക വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പുറത്തുവന്നിരുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ ഒരു വിഭാഗം സിപിഎം വോട്ടുകള്‍ ചോര്‍ന്നുപോയിട്ടുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് എം ആരോപിച്ചത്. ഇതോടെയാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാന്‍ ജോസ് കെ മാണിയും ഒരുങ്ങിയത്.
മാണി സി കാപ്പന്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനമാണ് പാലായില്‍ ജോസ് കെ മാണി തോല്‍ക്കാന്‍ കാരണമായതായി ഇടത് നേതൃത്വത്തിലെ ചില നേതാക്കള്‍ എങ്കിലും രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഏതായാലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും പാലായില്‍ ഉണ്ടായ തലവേദന ജില്ലയിലെ ഇടതു നേതൃത്വത്തിന് അവസാനിക്കുന്നില്ല.