CovidNationalNewsUncategorized
പ്രാഥമികമായി നൽകേണ്ടവർക്കെല്ലാം നൽകുന്നത് പൂർത്തിയായാൽ കൊറോണ വാക്സിൻ വിപണിയിൽ ലഭ്യമായേക്കുമെന്ന് എയിംസ് ഡയറക്ടർ

ന്യൂ ഡെൽഹി: കൊറോണ വാക്സിൻ വർഷാവസാനത്തോടെ വിപണിയിൽ ലഭ്യമായേക്കുമെന്ന് എയിംസ് ഡയറക്ടർ ഡോ.ആർ. ഗുലേറിയ. കൊറോണ പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രാഥമികമായി വാക്സിൻ നൽകേണ്ടവർക്കെല്ലാം വാക്സിൻ നൽകുന്നത് പൂർത്തിയായാൽ വാക്സിൻ മാർക്കറ്റിൽ ലഭ്യമാകും. വർഷാവസാനത്തോടെയോ അതിന് ശേഷമോ അത്തരമൊരു സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വന്നാൽ ഓപ്പൺ മാർക്കറ്റിൽ വാക്സിൻ ലഭ്യമായി തുടങ്ങും.’- ഡോ.ഗുലേറിയ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ കേസുകൾ വീണ്ടും ഉയർന്നുവരികയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മഹാരാഷ്ട്രയിൽ വീണ്ടും കൊറോണ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു.