CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ഭരണം തീരും മുൻപേ എല്ലാം ശരിയാക്കുന്നു, പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ച്ച​​​ കേസുകൾ കൂ​​​ട്ട​​​ത്തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ നീക്കം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/ ഭരണം തീരും മുൻപേ എല്ലാം ശരിയാക്കി കൊടുക്കാനുള്ള നീക്കത്തിലാണ് സർക്കാർ. സംസ്ഥാനത്തിനു ലക്ഷങ്ങൾ നഷ്ട്ടം ഉണ്ടാക്കിയ പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ച്ച​​​ കേസുകളിൽ ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ട​​​തു നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള കേ​​​സു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ഉള്ള നീക്കത്തിലാണ് സർക്കാർ. തെരെഞ്ഞെടുപ്പിനു മുൻപ് നടപ്പിലാക്കേണ്ട മുഖ്യമായ കാര്യങ്ങളുടെ കൂട്ടത്തിൽ സി പി ഐ എം ഇതൊരു രഹസ്യ അജണ്ടയായി നടപ്പിലാക്കുകയാണ്. അ​​​ൻ​​​പ​​​തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ളി​​​ലൂ​​​ടെ നൂ​​​റി​​​ല​​​ധി​​​കം കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ ക​​​ത്തി​​​ക്കു​​​ത്ത് കേ​​​സി​​​ലും പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പി​​​ലും ഉ​​​ൾ​​​പ്പെ​​​ട്ട എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളും പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​പി​​​എം, ഡി​​​വൈ​​​എ​​​ഫ്ഐ, എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളും കൂട്ടത്തോടെ പിൻവലിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഭരണത്തിന്റെ പേരിൽ സംസ്ഥാന പോലീസ് ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്തു കൊണ്ടുള്ള നടപടിയാണിതെന്നു മാത്രമല്ല,നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി കൂടിയാണിത്.

കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ൻ​​​പ​​​തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തിയി​​​ലും, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ്ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യിലുമായി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ക്ക​​​ൽ, പോ​​​ലീ​​​സി​​​നെ ആ​​​ക്ര​​​മി​​​ക്ക​​​ൽ, അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ സ​​​മ​​​രം ന​​​ട​​​ത്ത​​​ൽ തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളാ​​​ണ് കൂ​​​ട്ട​​​ത്തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ക്കാൻ നീക്കം നടക്കുന്നത്.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ ക​​​ത്തി​​​ക്കു​​​ത്ത് കേ​​​സി​​​ലും പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ​​​ത്ത​​​ട്ടി​​​പ്പ് കേ​​​സി​​​ലും പ്ര​​​തി​​​ക​​​ളാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​നും ന​​​സീ​​​മി​​​നും എ​​​തി​​​രാ​​​യ കേ​​​സു​​​ക​​​ളും പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​ത്തി​​​ൽ ട്രാ​​​ഫി​​​ക് നി​​​യ​​​മം ലം​​​ഘി​​​ച്ച എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ പോ​​​ലീസ് ജീ​​​പ്പ് അ​​​ടി​​​ച്ചു​​​ത​​​ക​​​ർ​​​ത്ത​​​തി​​​ന് മ്യൂ​​​സി​​​യം പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലെ ഏ​​​ഴാം പ്ര​​​തി​​​യാ​​​ണ് ന​​​സീം. സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ന് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ച​​​തി​​​ന് ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലെ നാ​​​ലാം പ്ര​​​തി​​​യാ​​​ണ് ശി​​​വ​​​ര​​​ഞ്ജി​​​ത്ത്. ഈ ​​​കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേസുകളുടെ കൂട്ടത്തിൽ അ​​​പേ​​​ക്ഷ​​​ക​​​ളാ​​​യി കോ​​​ട​​​തി​​​യി​​​ൽ എത്തിയിട്ടുണ്ട്. ന​​​സീ​​​മി​​​നെ​​​തി​​​രാ​​​യ പൊ​​​തു​​​മു​​​ത​​​ൽ ന​​​ശീ​​​ക​​​ര​​​ണ കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം കോ​​​ട​​​തി ഇതിനകം ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
നേ​​​ര​​​ത്തേ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ കൈ​​​യാ​​​ങ്ക​​​ളി കേസ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​ട​​​തി​​​യി​​​ൽനി​​​ന്ന് സ​​​ർ​​​ക്കാ​​​രി​​​ന് രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം ആണ് ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button