എം.ആർ അജിത് കുമാറിനെതിരായ കേസ് പുനരന്വേഷിക്കാൻ കോടതി

തിരുവനന്തപുരം അനധികൃത സ്വത്തുസമ്പാ ദന ആരോപണക്കേസിൽ എഡിജിപി എം. ആർ.അജിത്കുമാറിനെതിരെ ഹർജിക്കാരനായ നെയ്യാറ്റിൻകര പി.നാഗരാജ് സമർപ്പിച്ച രേഖക ളും സാക്ഷിപ്പട്ടികയും വിജിലൻസ് പ്രത്യേക കോടതി പരിശോധിക്കും. അജിത്‌കുമാറിനെതിരെ പുനരന്വേഷണം നടത്തുന്ന കാര്യത്തിൽ ഇതിനു ശേഷമായിരിക്കും കോടതി അന്തിമ തീ രുമാനമെടുക്കുക. ഈ മാസം 30നു നാഗരാജി ന്റെ മൊഴി കോടതി രേഖപ്പെടുത്തും. അജിത്കു മാറിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യ ണമെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്ത മാക്കിയിരുന്നു.
അജിത്കുമാറിന്റെയും അദ്ദേഹത്തിന്റെ അടു പ്പക്കാരുടെയും മൊഴികൾ മാത്രം രേഖപ്പെടുത്തി അന്വേഷണസംഘം ക്ലീൻ ചിറ്റ് നൽകിയെന്ന നാഗരാജിന്റെ ആരോപണം കോടതി ശരിവച്ചി രുന്നു. ഇതിനു പിന്നാലെയാണ് നാഗരാജിന്റെ മൊഴി നേരിട്ടു രേഖപ്പെടുത്താൻ കോടതി ഒരു ങ്ങുന്നത്. മൊഴിയെടുക്കുന്നതിന് 12 പേരുടെ സാക്ഷിപ്പട്ടികയാണ് നാഗരാജ് ഹാജരാക്കിയിരി ക്കുന്നത്. അജിത്കുമാറിനും ബന്ധുക്കൾക്കും സംസ്ഥാനത്തു വിവിധയിടങ്ങളിലായുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ കണ്ടെത്താൻ ലാൻഡ് റവന്യൂ കമ്മീഷണർ രജിസ്ട്രേഷൻ ഐജി എന്നിവരെ അടക്കം പട്ടികയിൽ ചേർത്തിട്ടുണ്ട് പട്ടികയിൽ അവസാനത്തെ പേര് പി വി അൻവറിന്റേതാണ് അജിത് കുമാർ വില്പന നടത്തിയ ഫ്ലാറ്റ് കവടിയാറിൽ നിർമ്മിക്കുന്ന വീട് എന്നിവയുമായി ബന്ധപ്പെട്ട രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്.