Kerala NewsLatest News
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എത്തിയ മയ്യില്‍ സ്വദേശി വൈശാഖില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഇയാളുടെ കയ്യില്‍ നിന്നും അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്.കിഷോര്‍, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്