ജീവകാരുണ്യത്തിന്റെ പേരിൽ സ്വപ്ന 58 കോടി കടത്തി

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാറിൻ്റെ പണമിടപാടുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ അക്കൗണ്ട് ആരംഭിച്ച് അതുവഴി കോടികൾ ഇടപാട് നടത്തിയതായാണ് പുതിയ വിവരം.ജീവകാരു
ണ്യത്തിന്റെ പേരിൽ യുഎഇ കോൺസുലേറ്റി
ന്റേതായി ആരംഭിച്ച സമാന്തര ബാങ്ക് അക്കൗണ്ട് വഴി സ്വപ്ന സുരേഷും സംഘവും എത്തിച്ചത് 58 കോടിയോളം രൂപയെന്നാണ് അന്വേഷണ സംഘത്തിനു വിവരം കിട്ടിയത്. ലൈഫ് മിഷൻ പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ സഹായമായ 20 കോടി എത്തിയതും ഇൗ അക്കൗണ്ട് വഴിയാണ് എന്നും സൂചനയുണ്ട്. ഇതിൽ നിന്നാണ് 14.5 കോടി വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണക്കമ്പനിക്കു കൈമാറിയത്. 4 കോടിയിൽപരം രൂപ കമ്മിഷൻ ഇനത്തിൽ സ്വപ്നയും സംഘവും കൈപ്പറ്റിയെന്നാണ് ആരോപണം.
യുഎഇ കോൺസുലേറ്റിന്റെ പേരിൽ 6 അക്കൗണ്ടുകളാണ് ഒറ്റ ബാങ്കിൽ ഉള്ളത്. ഇതിൽ ഒരു അക്കൗണ്ടിലേക്കാണ് 58 കോടിയോളം രൂപ എത്തിയത്. തുക ഇതേ ബാങ്കിലെ മറ്റൊരു അക്കൗണ്ട് വഴി ഇന്ത്യൻ രൂപയാക്കി ചെലവഴിച്ച് ബാക്കി 4 കോടിയോളമേ ഇനി അക്കൗണ്ടിലുള്ളൂ.ചില സംഘടനകൾക്കുo പണം നൽകിയതായി കണ്ടെത്തി. അതിന്റെ പേരിലും സ്വപ്നയും സംഘവും പണം കൈക്കലാക്കിയെന്നാണു വിവരം. ഇത്തരത്തിൽ പണം കൈപ്പറ്റിയ ചില സംഘടനകൾ കേന്ദ്ര നിരീക്ഷണത്തിലാണ്.
കോൺസുലേറ്റിന്റെ പേരിലാകുമ്പോൾ നയതന്ത്ര പരിരക്ഷയുള്ളതിനാൽ വിദേശസഹായ നിയന്ത്രണ നിയമം ബാധകമാകില്ല. ഇത് ഇളവ് ഉപയോഗപ്പെടുത്തുന്നതിനായാണ് കോൺസുലേറ്റ് അറിയാതെ സമാന്തര അക്കൗണ്ട് തുടങ്ങിയത്. കോൺസുലേറ്റിൽ സ്വപ്നയ്ക്കു നിർണായക സ്വാധീനമു
ണ്ടായിരുന്ന സമയത്ത് വ്യാജരേഖകൾ ഉപയോഗിച്ചാവാം അക്കൗണ്ടുകൾ ആരംഭിച്ചതെന്നാണ് കരുതുന്നത്. ഇതുപോലെ മറ്റേതെങ്കിലും അക്കൗണ്ട് ഉണ്ടോയെന്നും എൻഐഎ പരിശോധിക്കുകയാണ്. കോൺസുലേറ്റ് അക്കൗണ്ട് വഴി സംഘടനകൾ നേരിട്ടു പണമിടപാടു നടത്താൻ പാടില്ല. നേരത്തെ നടത്തിയ അന്വേഷണത്തിൽ കോൺസുലേറ്റിന്റെ പേരിലുള്ള വ്യാജസീലും രേഖകളും സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതിയും കോൺസുലേറ്റ് മുൻ പിആർഒയുമായ പി.എസ്. സരിതിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തിരുന്നു.
കോൺസുലേറ്റിലെ സ്വാധീനം മറയാക്കി സ്വപ്ന വിവിധ രാജ്യാന്തര സംഘടനകളിൽ നിന്നു പ്രളയസഹായം തേടിയെന്നാണു സൂചന.
കേരളത്തിലെ പ്രളയ ശേഷം 2018 ഒക്ടോബറിൽ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിച്ചിരുന്നു. അന്നു സ്വപ്നയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും യുഎഇയിൽ ഉണ്ടായിരുന്നു. ഈ സമയത്താവാം ഇടപാടുകൾ എന്നാണ് അന്വേഷണ സംഘത്തിൻ്റെ കണക്ക് കൂട്ടൽ.
അന്ന് സ്വരൂപിച്ച തുകയാണ് ഇൗ അക്കൗണ്ടി
ലൂടെ എത്തിയത്. 2018 ൽ തന്നെ 12 ലക്ഷം യുഎസ് ഡോളർ (8.80 കോടി രൂപ) ഇൗ അക്കൗണ്ടിലെത്തിയതായണ് കണക്ക്. 2019 ൽ 26 ലക്ഷം ഡോളർ (19.20 കോടി രൂപ). ബാക്കി ഈ വർഷമാണ് എത്തിയത്.
അന്വേഷണം പുരോഗമിക്കവെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് നടപടി.സർക്കാർ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയുടെതാണ് നടപടി. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നത്. നിലവിൽ മൂന്നോളം കേന്ദ്ര ഏജൻസികളാണ് സ്വർണ്ണക്കടത്തുകേസ്അന്വേഷിക്കുന്നത്.