Kerala NewsLatest NewsLaw,NewsPolitics
പട്ടികജാതിക്കാരെ ഇഷ്ടമില്ലാത്ത ചില കോണ്‍ഗ്രസുകാരുണ്ട്; കൊടിക്കുന്നില്‍ സുരേഷ് എം.പി.
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെ പരോക്ഷമായി വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എം പി. സംസ്ഥാന കോണ്‍ഗ്രസിലെ പലര്‍ക്കും പട്ടികജാതിക്കാര്‍ സംഘടിച്ച് ശക്തര്‍ ആവുന്നതില്‍ കണ്ണുകണ്ടിയുണ്ടെന്നും അതിനാല്‍ പലരും അതിനെ പരോക്ഷമായി എതിര്കുന്നുണ്ടെന്നും ആണ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പറയുന്നത്.
പട്ടികജാതിക്കാരെ പൂര്‍ണമായി ഒഴിവാക്കി പോകുന്നത് പാര്‍ട്ടിക്ക് ഗുണത്തെക്കാള്‍ ദോഷമേ ചെയ്യൂ. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ സീറ്റുകളില്‍ ഏതെങ്കിലും കോണ്‍ഗ്രസ് പ്രവത്തകരെ പിടിച്ച് മത്സരിപ്പികാനായി നിര്‍ത്തും ഫലമോ പരാജയം,സുരേഷ് പറഞ്ഞു.
താന്‍ അധികാരത്തില്‍ എത്തിയത് കഠിനാ ധ്വനത്തിലൂടെ തന്നെയാണ് അല്ലാതെ ചിലര്‍ പറയുന്നത് പോലെ എവിടുന്നെങ്കിലും പൊട്ടിവീണ നേതാവല്ലന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.