Latest NewsSportsUncategorized
ഇന്ത്യൻ സീനിയർ വനിതാ ടീമിന്റെ പരിശീലകനായി രമേശ് പവാറിനെ നിയമിച്ചു
ന്യൂ ഡെൽഹി: ഇന്ത്യൻ സീനിയർ വനിതാ ടീമിന്റെ പരിശീലകനായി രമേശ് പവാറിനെ ബിസിസിഐ നിയമിച്ചു. ഡബ്ല്യൂ വി രാമന്റെ കരാർ 2021 മാർച്ചിൽ അവസാനിച്ച ശേഷം പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. 35 അപേക്ഷകൾ ഇതിനായി ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 35 അപേക്ഷകളിൽ നിന്ന് എട്ട് പേരെയാണ് അഭിമുഖത്തിനായി മദൻ ലാൽ നയിച്ച ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി തിരഞ്ഞെടുത്തത്.
ഇവരിൽ നാല് വീതം സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. ശേഷിച്ച നാലിൽ മുൻ പരിശീലകൻ ഡബ്ല്യൂ വി രാമൻ, രമേശ് പവാർ, മുൻ ഇന്ത്യൻ താരങ്ങളായ അജയ് രാത്ര, റിഷികേഷ് കനിത്കർ എന്നിവരും ഉൾപ്പെടുന്നു. സുമൻ ശർമ്മ, ഹേമലത കാല എന്നിവരെ കൂടാതെ മമത മാബെൻ, ദേവിക വൈദ്യ എന്നിവരും അഭിമുഖത്തിനായി ക്ഷണിക്കപ്പെട്ടവരിൽ ഉണ്ടായിരുന്നു.