DeathEditor's ChoiceLatest NewsNationalNews
പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ശ്രീനഗർ/ ദക്ഷിണ കശ്മീരിലെ പുൽവാമയിലെ ടിക്കൻ മേഖലയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. വെടിവെയ്പ്പിൽ ഒരു പ്രദേശവാസിയ്ക്ക് പരിക്കേറ്റു. ദേശീയ മാധ്യമമായ എൻഡി ടിവിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഭീകരരുടെ സാന്നിധ്യ ത്തെക്കുറിച്ച് രഹസ്യം വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശം സുരക്ഷാ സേന വളയുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തിയതെന്ന് കശ്മീർ സോൺ പോലീസ് പറഞ്ഞിട്ടുണ്ട്. മരിച്ചവർ ആരൊക്കെയാണെന്നോ ഏത് ഗ്രൂപ്പുമായി ബന്ധപ്പെട്ടവരാണെന്നോ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.