Kerala NewsLatest NewsUncategorized
ലാവലിൻ കേസ്: പിണറായി വിജയനെതിരായ കൂടുതൽ തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇന്ന് കൈമാറുമെന്ന് ടി പി നന്ദകുമാർ

തിരുവനന്തപുരം: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൂടുതൽ തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇന്ന് കൈമാറുമെന്ന് പരാതിക്കാരനായ ടി പി നന്ദകുമാർ. ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാർക്ക് ലഭിച്ചെന്നും നന്ദകുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഈ രേഖകൾ ഇഡി ക്ക് കൈമാറുമെന്നും നന്ദകുമാർ അറിയിച്ചു. നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് രാവിലെ പതിനൊന്നിനാണ് നന്ദകുമാർ ഇഡി ഓഫീസിൽ ഹാജരായത്. ഇത് നാലാം തവണയാണ് നന്ദകുമാർ ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്.