അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിൽ ബിനീഷിന്റെ ഒപ്പ്.

ബംഗളൂരു/ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇഡി കോടതിയില്‍ ബോധിപ്പിച്ചു. ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയമ്പോൾ കണ്ടെത്തിയ കാർഡിൽ ബിനീഷിന്റെ കൈയ്യൊപ്പ് ഉണ്ടെന്നു ബോധ്യമായതോടെ ബിനീഷിന്റെ വീട്ടുകാർ ഈ കാർഡ് ഇ ഡി കൊണ്ടുവന്നു ഇടുകയായിരുന്നു എന്നാണു ആരോപിച്ചിരുന്നത്. ഇഡി തന്നെ തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടില്‍ കാര്‍ഡ് കൊണ്ടിട്ടതാണെന്ന് ബിനീഷിന്റെ ഭാര്യ ആണ് ആരോപണം ഉന്നയിക്കുന്നത്. കാര്‍ഡ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പ് വയ്ക്കാനും ബിനീഷിന്റെ ഭാര്യ തയാറായിരുന്നില്ല. അതേസമയം, പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബിനീഷിനെ ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയെ അറിയിക്കുകയായിരുന്നു.