നാവായിക്കുളത്ത് ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി.

തിരുവനന്തപുരം/ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി. ആറാട്ട് കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുംബപ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സഫീറും ഭാര്യയും മാസങ്ങളായി അകന്ന് താമസിക്കുകയായിരുന്നു. മൂത്ത മകന്‍ അല്‍ത്താഫിനെ (11) കഴുത്തറുത്ത നിലയില്‍ വീട്ടില്‍ നിന്നാണ് കണ്ടെത്തുന്നത്. ഇളയ മകന്‍ അന്‍ഷാദിന്റെ (7) മൃതദേഹമാണ് ഏറ്റവും ഒടുവിൽ കണ്ടെത്തിയത്. സഫീറിന്റെ മൃതദേഹം നേരത്തെ ആറാട്ട് കുളത്തില്‍ നിന്ന് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് കണ്ടെത്തിയിരുന്നു. സഫീറിന്റെ ഓട്ടോറിക്ഷ ആറാട്ട് കുളത്തിന് സമീപം നിർത്തിയിട്ടിരുന്നു. ആറാട്ട് കുളത്തില്‍ അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.