കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയോട് ആ കടും കൈ ചെയ്തു…
കൊല്ലം: സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായി. സംഭവത്തില്‍് ഭര്‍ത്താവ് നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാനയെയാണ് (27) ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍
ചികിത്സയിലിരിക്കെയായിരുന്നു യുവതിയുടെ മരണം. ഭാര്യ തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നാണ് ആദ്യം നിസാം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ നിഷാനയുടെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
കാമുകിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. യുവതിയുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ നിഷാനയെ കഴുത്തില്‍ ഷാളുപയോഗിച്ച് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തെളിവെടുപ്പ് സമയത്ത് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാളും പോലീസ് കണ്ടെത്തി. ഉമയനല്ലൂരില്‍ ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുന്ന ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്ന് ഭാര്യ അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തെളിവെടുപ്പിനായി നിസാമിനെ നാട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രകോപിതരായി. നിസാമിന്റെ കാമുകിയെന്ന് പറയപ്പെടുന്ന യുവതിയുടെ പിതാവ് നടത്തിയ കട നാട്ടുകാര്‍ തല്ലി തകര്‍ത്തു. ശനിയാഴ്ച രാവിലെ സുമയ്യയെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തുളള ക്ലിനിക്കിലും സ്വകാര്യ മെഡിക്കല്‍ കോളജിലും കൊട്ടിയത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.
താന്‍ കാണുമ്പോള്‍ സുമയ്യ ബോധരഹിതയായി കിടക്കുകയായിരുന്നെന്നാണ് ആദ്യം നിസാം പൊലീസിനോട് പറഞ്ഞിരുന്നത്. യുവതിയുടെ മരണം കൊലപാതകമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് പ്രതി കുറ്റം സമ്മതിച്ചത്. ഇത്തരം നിരവധി കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.