Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics
അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് എം.എ യൂസഫലി.

തനിക്കെതിരെ സോഷ്യൽമീഡിയയിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദുബൈയിൽ ഓൺലൈൻ വഴി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യൂസഫലി. ഇന്ത്യൻ ഭരണഘടന പ്രകാരം എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാലത് മറ്റുളളവരുടെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന തരത്തിലാവരുത്. വ്യക്തിപരമായി പ്രചാരണങ്ങൾ തന്നെ ബാധിക്കുന്നതല്ല എന്നാൽ, അരലക്ഷത്തിലേറെ വരുന്ന ജീവനക്കാരെ വേദനിപ്പിക്കുന്ന വിധം അപവാദപ്രചരണം നടക്കുന്നതിനെ നിയമപരമായി നേരിടുമെന്ന് എം.എ യൂസഫലി പറഞ്ഞു.