വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിച്ചാൽ മതി. തന്റെ വകുപ്പിലും പലതവണ പരിശോധന നടന്നിട്ടുണ്ട്. തന്റെ വകുപ്പിൽ പരിശോധന നടന്നപ്പോൾ താൻ ഒന്നും മിണ്ടിയിട്ടില്ല. മന്ത്രിമാരെ ബാധിക്കുന്ന വിഷയമല്ലിത്. മന്ത്രി ജി സുധാകരൻ.

തിരുവനന്തപുരം / കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ് നടന്ന സംഭവമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെ മുഖ്യമന്ത്രി പിണറായി വിജയന് പിറകെ, മന്ത്രി ജി സുധാകരനും തളളി പറഞ്ഞു. വിജിലൻസിന് ദുഷ്ലാക്കില്ല. വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിച്ചാൽ മതി. തന്റെ വകുപ്പിലും പലതവണ പരിശോധന നടന്നിട്ടുണ്ട്. തന്റെ വകുപ്പിൽ പരിശോധന നടന്നപ്പോൾ താൻ ഒന്നും മിണ്ടിയിട്ടില്ല. മന്ത്രിമാരെ ബാധിക്കുന്ന വിഷയമല്ലിത്. വിജിലൻസ് നന്നായി പ്രവർത്തിക്കട്ടെ. പ്രതിപ ക്ഷത്തിന് ഒരു മാങ്ങാത്തൊലിയുമില്ല. ഒടിഞ്ഞ വില്ലാണ് അവരുടേത്. ചില വിജിലൻസ് അന്വേഷണം താൻ ചോദിച്ച് വാങ്ങുന്നുണ്ട്. വിജിലൻസ് അന്വേഷിച്ചാലേ ശരിയാകൂ. വിജിലൻസ് റെയ്ഡിന്റെ കാര്യത്തിൽ മന്ത്രി ജി സുധാകരൻ തോമസ് ഐസക്കിന് കൊടുത്ത മറുപടിയാണിത്.
കേന്ദ്ര ഏജൻസി വട്ടമിട്ട് പറന്ന് നടന്നുവെന്ന് വച്ച് വിജിലൻസിനെ പിരിച്ചു വിടണോ എന്നും സുധാകരൻ ചോദിച്ചിട്ടുണ്ട്. വിജിലൻസ് നന്നായി പ്രവർത്തിക്കണം. കേന്ദ്രത്തിന് ഉപദ്രവിക്കാനുള്ള വടി കൊടുക്കലാണ് അത്. അവർ അന്വേഷിച്ചോട്ടെ എന്തു വേണമെങ്കിലും പക്ഷെ ആരേയും ആക്ഷേപിക്കാനായി അന്വേഷിക്കരുത്. കെ എസ് എഫ് ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോൾ എന്തു കൊണ്ട് എന്ന ചോദ്യം വന്നു അത്രമാത്രം. ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലൻസും എല്ലാം വേണം. എങ്കിൽ മാത്രമേ കാര്യങ്ങൾ നന്നായി നടക്കൂ. തന്റെ വകുപ്പിൽ നിന്നാണ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് രജി സ്ട്രേഷൻ കൊടുക്കുന്നത്. അവർ തെറ്റായി പ്രവർത്തിക്കാതെ നോക്കിയാൽ മതി. അല്ലാതെ അവരുടെ പ്രവർത്തനം തടയാൻ പറ്റുമോ. വിജിലൻസ് റെയ്ഡ് കൊണ്ട് കെ എസ് എഫ് ഇക്ക് എന്ത് സംഭവിക്കാനാണ്. അതൊരു ബൃഹത്തായ സ്ഥാപനമാണെന്നും സുധാകരൻ പറയുകയുണ്ടായി. ഊരാളുങ്കൽ സൊസൈറ്റിയിൽ നടന്ന പരിശോധനയിൽ ഒരു കാര്യവുമില്ല. ഊരാളുങ്കലിന് ഏറ്റവും കൂടുതൽ നിർമ്മാണം കൊടുത്തത് യു ഡി എഫ് സർക്കാരാണ്. മലപ്പുറത്തെ ആറ് മണ്ഡലങ്ങൾക്കായി എഴുന്നൂറ് കോടി രൂപയാണ് യു ഡി എഫ് കൊടുത്തത്. ആറാട്ടുപുഴ തെക്കേക്കര മുതൽ കൊല്ലം വരെ 162 കോടിയുടെ റോഡ് പദ്ധതി യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കലിന് നൽകിയിട്ടുണ്ട്. അതു പിന്നെ നടപ്പാക്കിയത് എൽ ഡി എഫിന്റെ കാലത്താണ്. ഫെബ്രുവരിയിൽ ആ പദ്ധതി ഉദ്ഘാടനം ചെയ്യും. സുധാകരൻ പറഞ്ഞു.