
കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയെ അഞ്ചുവയസുള്ള കുഞ്ഞിനൊപ്പം നദിയില്‍ തള്ളി.ഞെട്ടിക്കുന്ന സംഭവം നടന്നത് ബിഹാറിലെ ബുക്സറിലാണ്. ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവം ബിഹാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നറിയിച്ച പൊലീസ് സ്ത്രീയ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്നും അറിയിച്ചു.
ബാങ്കിലേക്ക് പോകുകയായിരുന്ന യുവതിയെയും കുട്ടിയെയും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയെയും കുട്ടിയെയും കൂട്ടിക്കെട്ടിയ ശേഷം നദിയിലേക്ക് എറിയുകയായിരുന്നു. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബക്‌സറിലെ കൂട്ടബലാത്സംഗവും കൊലപാതകവും ബിഹാറില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.