CovidLatest NewsNationalNewsUncategorized
കൊറോണ: ഏറ്റവും ഉയർന്ന മരണം രേഖപ്പെടുത്തി ഇന്ത്യ; 24 മണിക്കൂറിനിടെ മരിച്ചത് 3689 പേർ
ന്യൂഡെൽഹി: കൊറോണ പിടിമുറുക്കിയതിനുള്ള ശേഷമുള്ള ഏറ്റവും ഉയർന്ന മരണം രേഖപ്പെടുത്തി ഇന്ത്യ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് മരിച്ചത് 3689 പേരാണ്.
3.92 ലക്ഷം(3,92488) കേസുകളാണ് ഇന്ത്യയിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊറോണ കേസുകൾ 1.95കോടി(1,95,57,457)യായി. 1,59,92,271 പേരാണ് ഇതുവരെ രോഗമുക്തരായത്.
ഇതുവരെ 15,68,16031 പേർക്കാണ് ഇതുവരെ രാജ്യത്ത് വാക്സിൻ നൽകിയത്.