CovidHealthKerala NewsLatest NewsLocal NewsNationalNews

‘ശുചീകരണ തൊഴിലാഴികളുടെ ശമ്പളം എങ്കിലും സ്റ്റൈഫണ്ടായിതരണം ടീച്ചേറേ..’ കേരളത്തിൽ ദൈവത്തിന്റെ മാലാഖമാരുടെ വിലാപം.

‘ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്ക് ദിവസ വേതനം 1000 രൂപ കിട്ടണുണ്ട് ടീച്ചറേ… അവരുടെ തോഴിലിന് അനുസരിച്ചുള്ള വേതനം. സീനിയർ നഴ്‌സ്മാരുടെ അതേ ജോലിഭാരത്തോടെ കൊറോണ വാർഡിലുൾപ്പെടെ ജോലിചെയ്യുന്ന ഞങ്ങൾക്ക് 463 രൂപയും…ശുചീകരണ തൊഴിലാഴികളുടെ ശമ്പളം എങ്കിലും സ്റ്റൈഫണ്ടായിതരണം ടീച്ചേറേ..’ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയോട് ജൂനിയർ നഴ്‌സുമാർ അപേക്ഷിക്കുന്നതാണിത്. ശമ്പളവർദ്ധനവ് നൽകിയില്ലെങ്കിൽ കൊറോണാ സാഹചര്യത്തിലും സമരത്തിനു നിർബന്ധിതരാകേണ്ട അവസ്ഥയിലാണവർ.


സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നാല് വർഷം ബിഎസ്‌സി നഴ്‌സിംഗ് കഴിഞ്ഞു മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒരുവർഷം നിർബന്ധിത സേവനം നടത്തുന്ന ജൂനിയർ നഴ്‌സുമാരാണ് സ്റ്റൈഫന്റ്‌ വർദ്ധനവിനായി ആരോഗ്യമന്ത്രിയോട് കേഴുന്നത്. പിഎസ്‌സിവഴി നിയമിതരാകുന്ന നഴ്‌സുമാരും സീനിയർ നഴ്‌സുമാരും ചെയ്യുന്ന എല്ലാജോലിയും ഇവരും ഇന്ന് ചെയ്യുന്നുണ്ട്. ഡേഡ്യൂട്ടി, നൈറ്റ് ഷിഫ്ടും സീനിയേഴ്‌സിന് സമാനം. കൊറോണ വൈറസ് വ്യാപനം കൂടിയതോടെ പലപ്പോഴും ഐസിയുവിലടക്കം ജൂനിയർ നഴ്‌സുമാർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുക. കൊറോണ വാർഡിലും അവർക്ക് ഡ്യൂട്ടി ഉണ്ട്. പിഎസ്‌സി വഴി നിയമിതാരവുന്നവർക്ക് അടിസ്ഥാന ശമ്പളം 27000 രൂപയോളം ലഭിക്കുമ്പോൾ ഇവർക്ക് ആകട്ടെ 13900 രൂപയാണ് ഇന്ന് ലഭിക്കുന്നത്. സ്റ്റൈഫന്റ്‌ ഇനത്തിലായതിനാൽ മറ്റ് അലവൻസും ഇവർക്ക് നൽകുന്നില്ല.

താമസം, ഭക്ഷണം, യാത്രക്കൂലി ഇവയെല്ലാം കഴിയുമ്പോൾ ശേഷിക്കുന്നത് തുച്ഛമായ തുകയാണ്. വിദ്യാഭ്യാസ വായ്പ അടയക്കാൻ പോലും തികയാത്ത സ്ഥിതിയാണ് അവർക്കുള്ളത്. 2019 ജൂലൈമുതൽ ഒരു വർഷത്തോളമായി സ്‌റ്റൈഫണ്ട് വർദ്ധനവെന്ന ആവശ്യവുമായി ഇവർ സെക്രട്ടറിയേറ്റിൽ കയറി ഇറങ്ങുന്നു. ആരോഗ്യമന്ത്രിയെയും ധനകാര്യ മന്ത്രിയേയും അടക്കം പലതവണ സമീപിച്ചു നിവേദനങ്ങൾ നൽകി. പക്ഷെ
ഒന്നിനും ഒരു നടപടിയും ഉണ്ടായില്ല. മൂന്നുവർഷത്തെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി പഠിച്ചവരും സ്വകാര്യ കോളേജുകളിൽ ബിഎസ്‌സി നഴ്‌സിംഗ് പഠിച്ചവരും നാഷണൽ റൂറൽ ഹെൽത്ത് മിഷൻ വഴി നിയമിതരാകുമ്പോൾ 17000ൽ അധികം ആണ് ശമ്പളം വാങ്ങുന്നത്.

ശമ്പള വർദ്ധനവിന് ആവശ്യം ഉന്നയിച്ച ശേഷവും പലപ്പോഴായി ഇവർ ഒഴികെയുള്ള മറ്റു ഇന്റൺഷിപ്പ് സ്റ്റാഫിനു സ്‌റ്റൈപ്പന്റ് വർധിപ്പിച്ച് നൽകി. കോവിഡ് കാലത്ത് പ്രത്യേകനിയമനങ്ങൾക്ക് ശമ്പളവർധവ് ഉണ്ടായപ്പോഴും സർക്കാർ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നു ജൂനിയർ നഴ്സുമാർ അറിയിച്ചിരിക്കുന്നത്. ഈമാസം ഏഴിന് കരിദിനമായി അവർ ആചരിക്കും. അന്ന് കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ജോലിക്ക് എത്തുക. എട്ടിന് ഡ്യൂട്ടി ഒഴിവാക്കി പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം. കൊറോണ രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിലുള്ള ജൂനിയർ നഴ്സ് മാരുടെ സമരം ആരോഗ്യ വകുപ്പിനെ കുഴപ്പത്തിലാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button