മകളെ കാണാനില്ല, ഡീസലടിച്ച് തന്നാല്‍ തിരയാമെന്ന് പോലീസ്;15000 രൂപ വിഴുങ്ങിയ ഏമാന്‍മാരില്‍ നീതി കിട്ടുമോ?….

മനസാക്ഷിയില്ലാത്തവര്‍ നിയമം കൈയ്യാളിയാല്‍ നീതി കടലിലെറിയപ്പെടും. അതിന് തുല്യമാണ് ഈ മാതാവിന്റെ കണ്ണീരും. കാണാതായ കുട്ടിയെ കണ്ടെത്തുന്നതിനായി ഡീസലടിച്ചു തന്നാല്‍ കുട്ടിയെ തിരയാമെന്നായിരുന്നു പൊലീസിന്റെ നിലപാട് കാണ്‍പൂര്‍ പൊലീസ് കൈക്കൂലി വാങ്ങിയെന്ന പരാതിയുമായി ഭിന്നശേഷിക്കാരിയായ മാതാവ രംഗത്തെത്തിയിരക്കുകയാണ്്. ഇതിനായി പല തവണയായി 15,000 രൂപ നല്‍കിയെന്നും മാതാവ് പറയുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
ഭിന്നശേഷിക്കാരിയായ ഗുഡിയ എന്ന സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കഴിഞ്ഞ മാസമാണ് ബന്ധു തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഗുഡിയ പൊലീസില്‍ പരാതി നല്‍കി. പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല വിധവയായ ഗുഡിയയുടെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങുകയും ചെയ്തു. തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു പലപ്പോഴും പൊലീസിന്റെ മറുപടി. ചിലപ്പോള്‍ ഗുഡിയയെ ആട്ടിപ്പായിക്കുകയും ചെയ്തു. മകള്‍ ചീത്തയാണെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഡീസലടിച്ചു തന്നാല്‍ കുട്ടിയെ അന്വേഷിക്കാമെന്നും പറഞ്ഞു…അങ്ങിനെ മൂന്ന് നാല് തവണയായി 15,000 രൂപ ഗുഡിയ പൊലീസിന് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയാണ് ഈ തുക പൊലീസിന് നല്‍കിയതെന്ന് ഗുഡിയ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസുകാര്‍ക്കെതിരെ ഗുഡിയ കാണ്‍പൂര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. ഗുഡിയയുടെ മകളെ കണ്ടെത്തുന്നതിനായി നാലംഗ സംഘത്തെയും നിയോഗിച്ചു. ” കേസില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാന്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജിനോട് നിര്‍ദ്ദേശിച്ചതായും ഗുഡിയയുടെ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.