ധാരണയില്‍ മുന്നോട്ട് പോകണം ; മുന്നറിയിപ്പുമായി ഇന്ത്യ.
ലഡാക്ക്: ലഡാക്കിലെ അതിര്‍ത്തി പ്രദേശത്തെ നിയന്ത്രണ രേഖയില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൈനയ്ക്ക മുന്നറിയിപ്പ് നല്കി ഇന്ത്യ. കാലങ്ങളായി ചൈന ഇന്ത്യക്ക് മുകളില്‍ സംഘര്‍ഷ നിലപാട് സ്വീകരിച്ചു വരികയാണ്. ഇതിനെതിരെ രാജ്യത്തിന്റെ നിലപാട് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കറാണ് നിലപാട് വ്യക്തമാക്കിയത്.
ലഡാക്കിലെ പാംഗോംഗ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളിലെ സൈനിക പിന്മാറ്റത്തെ തുടര്‍ന്ന് ഫെബ്രുവരി മാസത്തില്‍ ചര്‍ച്ച നടന്നിരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണാനായി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ധാരണയായിരുന്നു.
ഈ ധാരണ ഉദ്ധരിച്ചു കൊണ്ടായിരുന്നു ജയശങ്കര്‍ വിഷയം അവതരിപ്പിച്ചത്. ധാരണ പ്രകാരം ഹോട്സ് സ്പ്രിംഗ്, ഗോഗ്ര എന്നീ മേഖലകളില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങിയെങ്കിലും പാംഗോങ്സോയിലെ ചില മേഖലയില്‍ സൈന്യം തുടരുകയാണ്. ഏകപക്ഷീയമായി ചൈന നടത്തിയ ഈ ശ്രമങ്ങള്‍ കഴിഞ്ഞവര്‍ഷം അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
അതിനാല്‍ തന്നെ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങള്‍ എത്രയും വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമോ അത്രയും നല്ലതാണെന്നും ജയ്ശങ്കര് പറഞ്ഞു. സംഘര്‍ഷങ്ങളില്ലാതെ പരസ്പര ധാരണയില്‍ മുന്നോട്ട് പോകാന്‍ ഇന്ത്യ തയ്യാറാണെന്ന വ്യക്തമാക്കിയാണ് ചര്‍ച്ച അവസാനിപ്പിച്ചത്.