Latest NewsLaw,NationalNewsPolitics
വധു കതിര്‍മണ്ഡപത്തില്‍ ബോധം കെട്ട് വീണു. വരന്‍ പേടിച്ചോടി
വിവാഹത്തിന് താലിക്കെടുമ്പോള്‍ കൈ വിറക്കുന്നതൊക്കെ മനുഷ്യ സഹജമായ കാര്യമാണ് എന്നാല്‍ കല്ല്യാണ ചടങ്ങില്‍ വരന്‍ താലി കെട്ടാനൊരുങ്ങുമ്പോള്‍ വധു ബോധം കെട്ട് വീഴുന്നത് കണ്ട് നവവരന്‍ കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങി പോകുന്നതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
വിവാഹ വേദിയില്‍ വധു ഇരിക്കുന്നതും വരന്‍ സിന്ദൂരം അണിയിക്കാന്‍ ശ്രമിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. വധു വീണതും വരന്‍ ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ ബന്ധുക്കള്‍ വരനോട് പോകരുതെന്ന് പറയുന്നു.
എന്നാല്‍ ഇത് കേള്‍ക്കാതെ വരന്‍ മണ്ഡപത്തില്‍ നിന്നിറങ്ങി പോയി. നിരഞ്ജന്‍ എം എന്ന ഇന്‍സ്റ്റഗ്രാമില്‍ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. പക്ഷേ യഥാര്‍ത്ഥ സംഭവമാണോ എന്ന് പോലും അറിയില്ലെങ്കിലും സമൂഹമാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്ത് കഴിഞ്ഞു.