Kerala NewsLatest News
ആശുപത്രി വാര്‍ഡില്‍ മദ്യപിച്ചെത്തി ഡോക്ടറുടെ അഴിഞ്ഞാട്ടം, കേസെടുത്ത് പോലീസ്
മുളങ്കുന്നത്തുകാവ്: പ്രസവ വാര്‍ഡില്‍ മദ്യപിച്ചെത്തി ചികിത്സയില്‍ കഴിയുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും കൂട്ടിരിപ്പുകാരിയായ ബന്ധുവായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത ഡോക്ടര്‍ക്കെതിരെ കേസ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.
ഗവ. മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന് പെരിങ്ങണ്ടൂര്‍ ഭാഗത്ത് ഫ്ളാറ്റില്‍ താമസിക്കുന്ന ഡോ. നിതിന്‍(25) എതിരെയാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റായ വനിത ജീവനക്കാരിയുടെ ബന്ധുവിന് നേരെയാണ് മദ്യപിച്ചെത്തിയ ഹൗസ് സര്ജന് അതിക്രമം നടത്തിയത്. ബന്ധുവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
വാര്‍ഡിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ ജൂനിയര്‍ ഡോകടറുടെ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു. വാര്‍ഡിലെ മറ്റു സ്ത്രീ രോഗികളും സംഭവത്തില്‍ ഇടപെടുകയും ഡോകടറെ തടഞ്ഞുവയ്ക്കുകയും ചെയ്തു.