Gulf

ഹറമൈന്‍ ട്രെയിന്‍ ഇടിച്ച്‌ ഒരാള്‍ മരണപ്പെട്ടു; സംഭവം മക്കയില്‍

ജിദ്ദ: മക്കയില്‍ ഉണ്ടായ ഒരു സംഭവത്തില്‍ റെയില്‍വേ ട്രാക്കില്‍ വെച്ച്‌ ഒരാള്‍ ട്രെയിന്‍ ഇടിച്ച്‌ മരണപെട്ടു. ശനിയാഴ്ച കാലത്തു ഒമ്ബത് മണിയോടെയായിരുന്നു അപകടം. മരിച്ച ആളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. മക്കാ റെയില്‍വേ സ്റ്റേഷന് നാല് കിലോമീറ്റര്‍ അകലെ വച്ചായിരുന്നു അപകടം.

നിയമാനുസ്രതമാല്ലാതെ റെയില്‍വേ ട്രാക്കില്‍ എത്തിപ്പെട്ട ആളാണ് ദുഃഖകരമായ സംഭവത്തില്‍ മരിച്ചത്. ഹറമൈന്‍ എക്സ്‌പ്രസ് റയില്‍വെയുടെ ഓപറേറ്റര്‍മാരായ സൗദി സ്പാനിഷ് റെയില്‍വേ പ്രൊജക്റ്റ് കമ്ബനി അറിയിച്ചതാണ് ഇക്കാര്യങ്ങള്‍. മക്കയേയും മദീനയെയും ജിദ്ദ വഴി ബന്ധിപ്പിക്കുന്ന ഹറമൈന്‍ റയില്‍വേയില്‍ സംഭവിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണ് ശനിയാഴ്ചയുണ്ടായത്.

സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ സൗദി സ്പാനിഷ് കമ്ബനി അനധികൃതമായി റെയില്‍ പാലങ്ങളില്‍ എത്തിപ്പെടുന്നത് ഹാനികരമാണെന്ന് പൊതുജനങ്ങളെ ഉണര്‍ത്തി. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button