CovidCrimeKerala NewsLatest NewsLaw,Politics
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത് പഴകിയ അരി
കൊല്ലം: സ്കൂളുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് പഴക്കമുള്ള പുഴുവരിച്ച അരിയെന്ന റിപ്പോര്‍ട്ട്. പഴകിയ 2000 ചാക്ക് അരി സിവില്‍ സപ്ലൈസ് അധികൃതരുടെ അനുമതിയോടെ വൃത്തിയാക്കാന്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഇതു പ്രകാരം കൊട്ടാരക്കരയില്‍ സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയില്‍ അരി വൃത്തിയാക്കുന്നതിനിടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ അരി പിടിച്ചെടുക്കുയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അരി വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന കീടനാശിനികളുടെ കുപ്പികള്‍ കണ്ടെത്തുകയും ചെയ്തു.
സംഭവം വിവാദമായതോടെ സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കായി സൂക്ഷിച്ചുവച്ചിരുന്ന അരിയാണിതെന്നാണ് അധികൃതര്‍ പറയുന്നത്.