വാങ്ക് വിളി ഉറക്കത്തേയും ജോലിയേയും ബാധിക്കുന്നു,ഉച്ചഭാഷിണി നീക്കം ചെയ്തു

വി-സി സംഗീത ശ്രീവാസ്തവയുടെ പരാതിയിലാണ് ഉത്തരവ്. യൂണിവേഴ്സിറ്റി കാമ്ബസില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സിവില്‍ ലൈനിലാണ് ശ്രീവാസ്തവ താമസിക്കുന്നത്. വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നുവെന്നാണ് സംഗീത പരാതിയില്‍ പറഞ്ഞത്. അലഹാബാദ് സര്‍വകലാശാല വൈസ് ചാന്‍സിലറായ സംഗിത ശ്രീവാസ്‌തവയാണ് ജില്ലാ മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കിയത്.
അലഹബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറില്‍ (വി-സി) നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രയാഗ്രാജിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ ലാല്‍ മസ്ജിദിലെ (മുന്‍ അലഹബാദ്) ഉച്ചഭാഷിണി നീക്കം ചെയ്തു. നിലവില്‍ പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണി ഇവിടെ നിന്നും മാറ്റി മറ്റൊരു സ്ഥാനത്തേക്ക് നീക്കണമെന്നും ഉച്ചഭാഷിണികളുടെ എണ്ണം കുറയ്ക്കാനും ജില്ലാ ഭരണകൂടം അറിയിച്ചു.
താമസസ്ഥലത്തിന് തൊട്ടടുത്തുളള പ്രഭാതത്തിലുളള വാങ്ക് വിളി തന്റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ ജോലിയേയും ദോഷകരമായി ബാധിക്കുന്നെന്നും പരാതിയില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് സൂചിപ്പിച്ച് മൈക്കിലൂടെയുളള വാങ്ക് വിളി തടയണമെന്നാണ് വൈസ് ചാന്‍സിലറുടെ ആവശ്യം. ഉച്ചത്തിലുളള ശബ്‌ദം തനിക്ക് ദിവസം മുഴുവന്‍ തലവേദനയുണ്ടാക്കുന്നതായും ‘നിങ്ങളുടെ സ്വാതന്ത്ര്യം മറ്റുളളവരുടെ മൂക്കിന്‍ തുമ്ബുവരെ’ എന്ന മഹദ്‌വചനം ഓര്‍മ്മിപ്പിച്ച സംഗീത ശ്രീവാസ്‌തവ താന്‍ ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ എതിരല്ലെന്നും പരാതിയില്‍ പറയുന്നു.
‘ഈദിന് മുന്‍പ് അവര്‍ പുലര്‍ച്ചെ 4 മണിക്ക് മൈക്കില്‍ സെഹ്രി വിളിക്കുന്നുണ്ട്. ഈ സമ്ബ്രദായം മറ്റ് ആളുകളെയും അസ്വസ്ഥരാക്കുന്നു. എന്റെ മൂക്ക് ആരംഭിക്കുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ച് പരാതിക്കാരി തന്‍്റെ ധര്‍മ്മസങ്കടം മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം, ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടതിന് ശേഷം അവര്‍ ഉച്ചഭാഷിണി മാറ്റി അതിന്റെ എണ്ണം കുറച്ചതായി മോസ്ക് അഡ്മിനിസ്ട്രേഷന്‍ കോര്‍ഡിനേറ്റര്‍ കലിമൂര്‍ റഹ്മാന്‍ സ്ഥിരീകരിച്ചു.
‘പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു, ഞങ്ങള്‍ അത് വളരെ സമാധാനപരമായി ചെയ്തു. അവര്‍ ഞങ്ങളോട് നേരിട്ട് പരാതിപ്പെട്ടിരുന്നുവെങ്കില്‍ അത് നേരത്തെ പരിഹരിക്കാമായിരുന്നു. ഞങ്ങള്‍ ഉച്ചഭാഷിണിയുടെ സ്ഥാനം മാറ്റി, ശബ്‌ദത്തിന്റെ ശബ്‌ദ നിലയുടെ 50 ശതമാനമായി കുറച്ചിട്ടുണ്ട്.’- കലിമൂര്‍ റഹ്മാന്‍ വ്യക്തമാക്കി.