Editor's ChoiceHealthKerala NewsLatest NewsLocal NewsNationalNews
സൂര്യനെ ചന്ദ്രൻ പൂർണമായി മറയ്ക്കുന്ന സൂര്യ ഗ്രഹണം തിങ്കളാഴ്ച.

തിരുവനന്തപുരം/ സൂര്യനെ ചന്ദ്രൻ പൂർണമായി മറയ്ക്കുന്ന സൂര്യ ഗ്രഹണം തിങ്കളാഴ്ച. വൈകിട്ട് ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ഗ്രഹണം തുടങ്ങുക. ഡിസംബർ 15 ന് രാവിലെ 12.23 വരെ സൂര്യ ഗ്രഹണം നീളും. രാത്രിയായതുകൊണ്ട് ഇന്ത്യയിൽ ഗ്രഹണം കാണാൻ സാധിക്കില്ല. ഇന്ത്യയിൽ സൂര്യഗ്രഹണം കാണാൻ സാധിക്കി ല്ലെങ്കിലും നാസയുടെ ലൈവ് കവറേജിലൂടെ ഈ പ്രതിഭാസം കാണാൻ ആവും. ചൈന, അർജന്റീന, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കും. ചിലെ, അർജന്റീന എന്നിവിടങ്ങളിൽ സൂര്യഗ്രഹണം മൂലം രണ്ട് മിനിറ്റ് പത്ത് സെക്കൻഡ് നേരം ഇരുട്ട് അനുഭവപെടും. ദക്ഷിണ അമേരിക്ക, തെക്ക് പടിഞ്ഞാറൻ ആഫ്രിക്കയിലും അന്റാർട്ടിക്കയിലും ഭാഗിക ഗ്രഹണമാകും കാണാനാവുക.