വാട്സാപ് വെട്ടിലായി,അക്കൗണ്ടുകൾ തൽക്കാലം ഡിലീറ്റ് ചെയ്യില്ല.

സാൻഫ്രാൻസിസ്കോ/ പുതിയ സ്വകാര്യതാനയത്തിന്റെ പേരിൽ വാട്സാപ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ തൽക്കാലം ഡിലീറ്റ് ചെയ്യില്ല.
സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മേയ് 15 വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് കമ്പനി പറയുന്നത്. പുതിയ നയം ലോകമൊട്ടാകെ വാട്സാപ് ഉപയോക്താക്കൾക്കിടയിൽ ശക്തമായ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്സാപ് നിലപാട് മാറ്റിയിരിക്കുന്നത്. പുതിയ നയം വ്യക്തമായി മനസ്സിലാക്കി തീരുമാനമെടുക്കാൻ വാട്സാപ് സമയം നൽകുകയാണ്.
വാട്സാപ് കമ്പനിയ്ക്കോ, ഫെയ്സ്ബുക്കിനോ, വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും പറയുന്ന കമ്പനി, ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതുമാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും ആണ് ഒരു പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ളത്.
ഫെബ്രുവരി എട്ടിനുശേഷം പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് വാട്സാപ് ഉപയോഗിക്കാനാകില്ലെന്ന തീരുമാനമാണ് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. വാട്സാപ് ഡിലീറ്റ് ചെയ്യാനും വ്യാപകമായി ആളുകള്‍ മറ്റ് ആപ്പുകളിലേക്ക് മാറാനും തുടങ്ങിയത് വാട്സാപ്പിനെ തീർത്തും വെട്ടിലാക്കുകയായിരുന്നു. വാട്സാപ്പിന്റെ സ്വകാര്യതാനയത്തിലെ മാറ്റത്തെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്ററി സമിതിയും
മറ്റൊരു വശത്ത് പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.