മന്ത്രി എ കെ ബാലന്റെ ഭാര്യ കെ പി ജമീല സിപിഎം സാധ്യത സ്ഥാനാര്‍ഥി പട്ടികയില്‍

മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോക്ടര്‍ കെ പി ജമീല സിപിഎം സാധ്യത സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടി. ഇത് സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രടേറിയേറ്റില്‍ തര്‍ക്കം. പി കെ ശശി, എം ബി രാജേഷ്, സി കെ ചാത്തുണ്ണി, വി കെ ചന്ദ്രന്‍, വി ചെന്താമരാക്ഷന്‍ എന്നിവര്‍ നിര്‍ദേശത്തെ എതിര്‍ത്തു.എ കെ ബാലന്റെ മണ്ഡലമായ തരൂര്‍, കോങ്ങാട് മണ്ഡലങ്ങളില്‍ പി കെ ജമീലയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. ഇത് രണ്ടും സംവരണ മണ്ഡലങ്ങളാണ്.
നാല് ടേം പൂര്‍ത്തിയാക്കിയ ബാലന്‍ മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് പി കെ ജമീലയെ പരിഗണിക്കുന്നത്. കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് മരിച്ച സാഹചര്യത്തില്‍ ഈ സീറ്റിലും പുതിയ ആളെ തേടുന്നുണ്ട്. എന്നാല്‍ പാര്‍ടി പ്രഖ്യാപനം നടത്താതെ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ബാലന്റെ നിലപാട്.
കെ പി ജമീല മത്സരിക്കുന്ന കാര്യം പാര്‍ടി തീരുമാനമെടുക്കാതെ പറയാനാകില്ലെന്ന് സെക്രടേറിയേറ്റ് യോഗത്തിന് ശേഷം എ കെ ബാലന്‍ പ്രതികരിച്ചു. പാര്‍ടി തീരുമാനം എടുത്താല്‍ താന്‍ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.