Latest NewsLife StyleWorld

എത്ര തട്ടിയിട്ടും കുട്ടിയാന എഴുന്നേറ്റില്ല; പരിഭ്രമിച്ച അമ്മയാന പിന്നീട് ചെയ്തതു, പഴയ വീഡിയോ വെെറലാകുന്നു

അമ്മമാരുടെ സ്നേഹത്തെ കുറിച്ച നല്ല പലയിടത്തു ഒത്തിരി വായിച്ചിട്ടുണ്ട്. കേട്ടിട്ടുമുണ്ട്. അത്തരം ഒരു ‘അമ്മയുടെ സ്നേഹത്തെയും ഒരു നിമിഷനേരത്തെ പരിഭ്രാന്തിയെ കുറിച്ചുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ഓടിക്കളിച്ചു തളർന്ന ആനക്കുട്ടി കുറച്ചു കഴിഞ്ഞപ്പോൾ തറയിൽ കിടന്ന് ഉറങ്ങിപ്പോയി. ആനക്കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ആനക്കുട്ടി ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ചു. തുമ്പിക്കൈ കൊണ്ട് തട്ടിയും മറ്റും എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ആനക്കുട്ടി ഇതൊന്നുമറിയാതെ ഉറക്കം തുടർന്നു. പ്രാഗ് മൃഗശാലയിലെ ആനക്കുട്ടിയുടെ ഒരു പഴയ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ആനക്കുട്ടി ഉണരാതെ വന്നതോടെ ഭയന്ന അമ്മയാന അൽപസമയം അവിടെ തുടർന്നശേഷം വേഗം മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതാണ് ദൃശ്യത്തിലുള്ളത്. അമ്മയാനയ്ക്കൊപ്പമെത്തിയ ജീവനക്കാർ ആനക്കുട്ടിയെ ശരീരത്തിൽ തട്ടിയതോടെ കുട്ടിയാന ഉറക്കം വിട്ടുണർന്നു. പഴയതുപോലെ തന്നെ തുള്ളിച്ചാടി അമ്മയാനയുടെ അരികിലേക്ക് ഓടിച്ചെന്നു. ആനക്കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് മനസ്സിലായതോടെയാണ് അമ്മയാനയ്ക്ക് സമാധാനമായത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് രസകരമായ ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>After running and frolicking, an elephant calf went into a slumber. Worried mother sought help of zoo keepers to wake him up. Elephants are intelligent and social animals and interesting to observe. An old video from Prague Zoo. <a href=”https://t.co/EFNnYe0FNc”>pic.twitter.com/EFNnYe0FNc</a></p>&mdash; Ramesh Pandey (@rameshpandeyifs) <a href=”https://twitter.com/rameshpandeyifs/status/1367690946968612867?ref_src=twsrc%5Etfw”>March 5, 2021</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button