Kerala NewsLatest News
മന്ത്രി കെ.ടി ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

കൊട്ടാരക്കര: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടാരക്കര പുത്തൂര്‍ ഏനാത്ത് മുക്കില്‍ വെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. ദമ്പതികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അപകടം ഉണ്ടായതിന് പിന്നാലെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദമ്ബതികളുടെ പേരുവിവരങ്ങള്‍ അടക്കമുള്ളവ പുറത്തുവന്നിട്ടില്ല.