DeathKerala NewsLatest News
ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് ഭാര്യ മരിച്ചു; യുവാവ് അറസ്റ്റില്‍
കാസര്‍കോട്: ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് ഭാര്യ മരിച്ചു. കാസര്‍കോട് ബേഡകത്താണ് സംഭവം. കാസര്‍കോട് കുറത്തിക്കുണ്ട് കോളനിയിലെ സുമിത ( 23) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവായ അനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബ വഴക്കിനിടയിലാണ് അനില്‍കുമാര്‍ സുമിതയെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുമിതയുടെ മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.