Kerala NewsLatest NewsPolitics

സി.കെ ജാനുവിന് പണം നല്‍കി; ആരോപണത്തില്‍ ഉറച്ച്‌ പ്രസീത

കോഴിക്കോട്: എന്‍.ഡി.എ മുന്നണിയിലേക്ക് സി.കെ. ജാനുവിനെ എത്തിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന ആവശ്യവുമായി പ്രസീത അഴീക്കോട്. ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിച്ച്‌ ആധികാരികത തെളിയിക്കണമെന്നും, മാര്‍ച്ച്‌ ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് കെ.സുരേന്ദ്രന്‍ പണം കൈമാറ്റം ചെയ്തതെന്നും പ്രസീത പറഞ്ഞു.

ശബ്ദരേഖയുടെ അധികാരികതയെക്കുറിച്ച്‌ കെ. സുരേന്ദ്രന്‍ സംശയം പ്രകടിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് പ്രസീത ആവശ്യവുമായി രംഗത്ത് വന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ. സുരേന്ദ്രനെന്നും, അദ്ദേഹത്തിനെതിരെ കള്ള പ്രചാരണം ആണ് നടത്തുന്നതെങ്കില്‍ കേസ് കൊടുക്കണമെന്നും പ്രസീത പറഞ്ഞു.

ശബ്ദരേഖ ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണമെന്നും, ആ ഓഡിയോയില്‍ ഒരു എഡിറ്റിംഗും നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സികെ ജാനുവും, കെ. സുരേന്ദ്രനും കേസ് കൊടുക്കണമെന്നും എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും പ്രസീത പറഞ്ഞു. കുറ്റക്കാരിയെന്ന് കണ്ടാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബി.ജെ.പിയെ ആക്ഷേപിച്ചോളു എന്നാല്‍ സി.കെ. ജാനുവിനെ ആക്ഷേപിക്കരുതെന്ന് പറഞ്ഞ കെ. സുരേന്ദ്രന്‍ സി.കെ ജാനുവുന് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button