CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ശിവശങ്കറിന്‌ പിറകെ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ കൂടി സി പി എം കൈവിട്ടു.

തിരുവനന്തപുരം / സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവ ശങ്കറിന്‌ പിറകെ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ കൂടി സി പി എം കൈവിടുന്നു. ഇ.ഡി ചോദ്യംചെയ്യലിനു വിളിപ്പി ച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ സിപിഎം കൈവിടാൻ തീരുമാനിക്കുന്നത്. അറസ്റ്റ് ഉണ്ടായാൽ പോലും പ്രതിരോധ ശബ്ദങ്ങൾ വേണ്ടെന്നാണ് പാർട്ടിക്കു ള്ളി ലെ തീരുമാനം. അതേസമയം, രവീന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീ സില്‍ നിന്നും ഒഴിവാക്കുമെന്ന സൂചനകളും വരുന്നുണ്ട്. രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ വൈകുന്നതിനെതിരെ സംസ്‌ഥാന സെക്രട്ടേറി യറ്റില്‍ രൂക്ഷവിമര്‍ശനം ഉയർന്നിരിക്കുന്ന സാഹചര്യ ത്തിൽ മുഖ്യ മന്ത്രിയുടെ ഓഫീസിൽ രവീന്ദ്രനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണങ്ങൾ ഉയർന്നതോടെയാണ് ഇത്. ചോദ്യംചെയ്യലിൽ നിന്നും മാറിനിൽക്കുന്നത് തെറ്റിദ്ധാരണയു ണ്ടാക്കുമെന്നും സി പി എം രവീന്ദ്രനോട് പറഞ്ഞു കഴിഞ്ഞു.

രവീന്ദ്രനെ ചോദ്യംചെയ്യുന്നതില്‍ പാര്‍ട്ടിക്ക്‌ എതിര്‍പ്പില്ലെന്നു സം സ്‌ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തെറ്റ്‌ ചെയ്‌തവരെ സംരക്ഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘ വന്റെ വിശദീകരണം. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചില നേതാക്കള്‍ കടുത്ത നിലപാടെടുത്ത സാഹചര്യത്തിൽ, രവീന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് പൊറുപ്പിക്കുന്നത് അറെസ്റ്റുണ്ടാ യാൽ വെട്ടിലാകും എന്നാണ് പിണറായി ഒഴികെയുള്ള നേതാക്കളുടെ നിഗമനം. ആരോഗ്യകാരണങ്ങൾ പറഞ്ഞു അവധി അനുവദിക്കുന്ന തിനെ പറ്റിയാണ് ഇപ്പോൾ ആലോചിക്കുന്നത്. വൈകിയാലും രവീന്ദ്ര നെ തീർച്ചയായും കേന്ദ്ര ഏജന്‍സി ചോദ്യംചെയ്യുമെന്നും സിപിഎംന് ഉറപ്പായിക്കഴിഞ്ഞു. അന്വേഷണ ഏജന്‍സിക്കു മുന്നില്‍ രവീന്ദ്രന്‍ ഹാജരാകണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. മകന്‍ കേസില്‍ പ്പെട്ട തിനേത്തുടര്‍ന്നു സംസ്‌ഥാന സെക്രട്ടറിയെ മാറ്റിനിര്‍ത്താമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു രവീന്ദ്രനെയും ഒഴിവാക്കാമെന്നു മുതിര്‍ന്ന നേതാക്കാള്‍ കേന്ദ്രനേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

മുൻപു രണ്ട് തവണം ചോദ്യംചെയ്യലിന് ഇഡി നോട്ടിസ് അയച്ചിട്ടും രവീന്ദ്രൻ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്ര ട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ഈ മാസം 6നു ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടി രുന്നത്. എന്നാൽ തലേ ദിവസം കൊവിഡ് സ്ഥിരീകരിച്ച് രവീന്ദ്രൻ ചികിത്സ തേടുകയായിരുന്നു. 10 ദിവസം കഴിഞ്ഞ് നെഗറ്റീവായതോടെ വെള്ളി യാഴ്ച ഹാജരാകാൻ നോട്ടിസ് നൽകിയ പിറകെ, കൊവിഡാനന്തര ചികിത്സകള്‍ക്കെന്ന പേരില്‍ രവീന്ദ്രൻ ബുധനാഴ്ച വൈകിട്ട് മെഡി ക്കൽ കോളജിൽ വീണ്ടും ചികിത്സ തേടുകയായിരുന്നു. പിന്നീട് സ്കാൻ, എക്സ്റേ പരിശോധനകളിൽ കുഴപ്പമില്ലെന്ന് കണ്ടെത്തി യതോടെയാണ് രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യുന്നത്.
ആശുപത്രി വിട്ടതിനാൽ രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറ ക്ടറേറ്റിന്‍റെ ചോദ്യം ചെയ്യും. ഇതിനിടെയാണ് ഇ ഡി വടകരയിൽ രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന 6 സ്ഥാപന ങ്ങളിൽ പരിശോധന നടത്തിയിരിക്കുന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. ബെനാമി ബന്ധം അന്വേഷിക്കാൻ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങൾ അന്വേഷണസംഘം ശേഖരിക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button