എം.എല്‍.എ പി.വി അന്‍വറിനെ കാണാനില്ല
നിലമ്പൂര്‍: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ കാണാനില്ലെന്ന പരാതി ഉയരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പങ്കെടുത്തിട്ടില്ല.
രണ്ട് മാസമായി അവധിയില്‍ പ്രവേശിച്ച എം.എല്‍.എ യെ മണ്ഡലത്തില്‍ കാണാത്തതിലാണ് ചോദ്യം ഉയരുന്നത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. മൂന്ന് മാസത്തെ അവധിയില്‍ ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണെന്ന വിവരം മാത്രമേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളു.
എന്നാല്‍ ഇത്തരത്തില്‍ എംഎല്‍എ യെ ഇതിന് മുമ്പും കാണാതായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് 2 മാസത്തെ ലീവില്‍ ആഫ്രിക്കയിലേക്ക് പോയതായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആഫ്രിക്കയില്‍ നിന്നും അദ്ദേഹം ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വര്‍ണ്ണഖനിയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് താന് ആഫ്രിക്കയില്‍ പോയതെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
അത്തരത്തിലാണ് ഇത്തവണയും തെരഞ്ഞെടുപ്പിന് പിന്നാലെ എംഎല്‍എ കാണാതായിരിക്കുന്നത്. അതേസമയം അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ എതിരാളികള്‍ മുതലെടുക്കുന്നുണ്ട്. എം.എല്‍.എ. മണ്ഡലത്തെ അനാഥമാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.