പോകുന്ന കേസുകൾക്കെല്ലാം തോൽവി, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമകാര്യ സെൽ കൂടി വന്നു.

നിയമകാര്യ വിദഗ്ധരുടെയും, ഉപദേശകരുടെയും ഉപദേശങ്ങൾ കേട്ട് ഹൈക്കോടതിയിലും, സുപ്രീംകോടതിയിലുമായി
നിയമപരമായി വിജയം പ്രതീക്ഷിച്ചു പോയ ഒട്ടു മിക്ക കേസുകളിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിൽ,
കേരള സര്‍ക്കാര്‍ കക്ഷികളായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമകാര്യ സെൽ രൂപീകരിച്ചു. ഹൈക്കോടതിയിലെ വിജിലന്‍സ് സ്‌പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ എ. രാജേഷിനാണ് സെല്ലിന്റെ ചുമതല നൽകിയിട്ടുള്ളത്. ഹൈക്കോടതിയിലും കീഴ്ക്കോടതിയിലും ഉള്ള കേസുകളുടെ കേസ് നടത്തിപ്പ് സംബന്ധിച്ച ഉത്തരവാദിത്വം ആണ് സെല്ലിന് സർക്കാർ നൽകിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ സര്‍ക്കാരിന് കുരുക്ക് മുറുകുന്നതിനിടെയാണ് പുതിയ സെല്‍ രൂപീകരിച്ചിരിക്കുന്നത് ഏറെ വാർത്താപ്രാധാന്യം ഉണ്ടാക്കുന്നതാണ്. സര്‍ക്കാരിന്റെ നിയമകാര്യങ്ങള്‍ക്കായി സീനിയര്‍ ജില്ലാ ജഡ്ജി പദവിയിലുള്ള നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്, ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ള നിയമ സെല്‍ എന്നീ സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമകാര്യ സെൽ കൂടി രൂപീകരിച്ചിരിക്കുന്നത്.