Latest NewsNationalNewsUncategorized
കൊറോണ പ്രതിസന്ധിക്ക് ശമനമില്ല; ഡെൽഹിയിൽ ലോക്ഡൗൺ വീണ്ടും നീട്ടിയേക്കും
ന്യൂ ഡെൽഹി: കൊറോണ രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഡെൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ തിങ്കളാഴ്ച രാവിലെ വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് ലഭ്യമായ വിവരം.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ 27,000 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. 375 മരണവും സ്ഥിരീകരിച്ചു. നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്താണ്. ഓക്സിജൻ ക്ഷാമത്തിന് പുറമെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതും ഡെൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്.