പ്രായപൂര്‍ത്തിയാകാത്ത ‘ഭര്‍ത്താവിനെ’ ലൈംഗികമായി പീഡിപ്പിച്ച യുവതിയ്ക്കെതിരെ കേസ്
കോയമ്ബത്തൂര്‍ : പതിനേഴ്കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പത്തൊമ്ബത്കാരിയായ യുവതി അറസ്റ്റില്‍. തമിഴ്നാട്ടില്‍ പൊള്ളാച്ചിയിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ഒരു പെട്രോള്‍ പമ്ബില്‍ ജോലിചെയ്തിരുന്ന യുവതി ഒരു വര്‍ഷമായി ആണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പ്ലസ്ടുവിന് പഠിക്കുന്ന ആണ്‍കുട്ടിയോട് താത്പര്യം തോന്നിയ യുവതി വിദ്യാര്‍ത്ഥിയുമായി നാടുവിടുകയായിരുന്നു. പഴനിയിലേക്കാണ് ഇവര്‍ കുട്ടിയുമായി പോയത്. അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ആണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
കോയമ്ബത്തൂരില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കവേയാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. ഇവര്‍ പൊലീസില്‍ കീഴടങ്ങിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. പോക്‌സോ നിയമപ്രകാരം ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു കോടതിയില്‍ ഹാജരാക്കി.