വലിയ കേന്ദ്ര ഫണ്ടിന് വേണ്ടിയാണ് ഇടക്കിടക്ക് സർക്കാർ ആളുകളെ വെടിവെച്ച് കൊല്ലുന്നതെന്ന് കാനം രാജേന്ദ്രൻ.

തിരുവനന്തപുരം/ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന വലിയ ഫണ്ടിന് വേണ്ടിയാണ് ഇടക്കിടക്ക് സർക്കാർ ആളുകളെ വെടിവെച്ച് കൊല്ലുന്നതെ ന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിൽ മാവോയിസ്റ്റുകൾ ഭീക്ഷണിയല്ല. അവരെ ഭീക്ഷണിയായി നിലനിർത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണ്. കേരളത്തിലെ വനാന്തരങ്ങളിൽ കഴിയുന്നവർ ജനാധിപത്യ വ്യവസ്ഥയിലേക്ക് വരാൻ ആഗ്രഹമുള്ളവരാണ്. അവരെ വെടിവെച്ചുകൊന്നു തുടച്ചു നീക്കാൻ നോക്കുന്നത് ശരിയല്ല. വയനാട്ടിൽ നടന്നത് ഏക പക്ഷികമായ ഏറ്റുമുട്ടലാണെന്ന് ശരീരത്തിലേറ്റ വെടിയുണ്ടകൾ തെളിവാണ്. പരസ്പരം വെടിവെച്ചതാണെങ്കിൽ ഒരു പോലീസുകാരനുപോലും പരുക്കേൽക്കാഞ്ഞത് എന്തുകൊണ്ടാണ്. കാനം രാജേന്ദ്രൻ ചോദിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറി.
കേരളത്തിൽ കമ്മ്യുണിസ്റ് ഭീക്ഷണി ഇല്ലാതിരിക്കെ തന്നെ ഇടയ്ക്കിടെ ഇവരെ വെടിവെച്ചുകൊല്ലുന്നത്, രാജ്യത്തെ ഏക കമ്യുണിസ്റ്റ് സർക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ്. ഏറ്റുമുട്ടൽ കൊലപാതക നടപടികളിൽ നിന്ന് തണ്ടർ ബോൾട്ട് പിൻവാങ്ങണം. കേരളത്തിൽ തണ്ടർ ബോൾട്ടിന്റെ ആവശ്യകത ഇല്ല. ഇക്കാര്യത്തിൽ സർക്കാർ നടപടി എടുക്കാൻ തയ്യാറാവുമെന്നാണ് കരുതുന്നതെന്നും കാനം പറഞ്ഞു. വയനാട് മാവോയിസ്റ്റ്–പൊലീസ് ഏറ്റുമുട്ടലിൽ സംഭവത്തിൽ എ ഐ എസ് എഫ് ന് പിന്നാലെ രൂക്ഷ്മായ കുറ്റപ്പെടുത്തലാണ് കാനം നടത്തിയത്. കഴിഞ്ഞ ദിവസം സി പി ഐ സ്റ്റേറ്റ് സ്റ്റേറ്റ് കൗൺസിലും സംഭവത്തിൽ അപലപിച്ചിരുന്നു. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ പുറത്തുവരുന്നില്ലെന്നും കാനം വിമർശനം ഉന്നയിക്കുകയുണ്ടായി. ഇതിനു മുൻപ് നടന്ന പോലീസ് നടപടികളുമായി ബന്ധപ്പെട്ടാണ് കാനം ഇങ്ങനെ പറഞ്ഞത്. പൊലീസിനെതിരെയാണ് റിപ്പോർട്ട് എങ്കിൽ പുറത്തുവരാത്ത സ്ഥിതിയെന്നും കാനം പറഞ്ഞിരിക്കുന്നു.